.jpg)
അമ്മയ്ക്ക്..
ഒരാളുടെ ഡയറി അയാള്‍ അറിയാതെ വായിക്കുക എന്നത് ഒരു വലിയതെറ്റ്ആണെന്ന് പറഞ്ഞു കേട്ടിടുണ്ട് എന്റെ ഡയറി വ്വേരെ ഒരാള്‍ വായികുന്നത് എനിക്കും തീരെ ഇഷ്ടമല്ല. മുന്‍പൊരിക്കല്‍ നീതുവിന്റെ ഡയറി അനു വായിക്കുന്ന കണ്ടപ്പോള്‍ ഉള്ളില്‍ അവളോട് വല്ലാതെ വിദ്വേഷം തോന്നിട്ടുണ്ട്. പക്ഷെ, ഇതേ കുരുത്തക്കേട് ഞാനും ഒരിക്കല്‍ ചെയ്തിടുണ്ട്....... .വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നു എന്നും പറയാം..
ഞാന്‍ ആറാം ക്ലാസ്സില്‍ പടിക്കുംബോഴനെന്നാണ് ഓര്മ.., വായന വെറും ഒരു വിനോദതിനപ്പുറം ഒരു വല്ലാത്ത ആവേശം ആയിരുന്ന കാലം. പുസ്തകങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നായിരുന്നു അന്നൊക്കെ കരുതിയിരുന്നത്. എന്നാലും പാഠപുസ്തകങ്ങള്‍ എനിക്ക് അലറ്ജിയായിരുന്നു..,അതന്നും ഇന്നും അങ്ങനെ തന്നെ.
പഴയ ബാലഭുമികള് വീടിന്റെ സ്റ്റോര്‍ റൂമില്‍ നിന്നും തിരഞ്ഞു പിടിച്ചു വായിക്കുന്ന ഒരു സ്വഭാവം അന്നുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം സാഹസികമായ ഒരു തിരച്ചിലിനിടയില്‍ 1989 ലെ എന്ന് രേഖപെടുത്തിയ ഒരു ചുവന്ന ഡയറി എനിക്ക് കിട്ടുന്നത്.. ഉള്ളില്‍ തുറന്നു പരിശോധിച്ചപ്പോള്‍ അത് അമ്മയുടെ ആണെന്ന് മനസിലായി. എനിക്ക് സ്വന്തമായി ഒരു ഡയറി ആരും തരാത്തതുകൊണ്ട് അത് ഞാന്‍ സ്വന്തമാക്കി.
സ്വന്തമാക്കി എന്നാല്‍ എന്റെ രീതിയില്‍ മറ്റാരും കാണാതെ ഒളിപിച്ചു വെക്കുക എന്നാണ്. അതിനു ഒരുപാടു രഹസ്യ സങ്കേതങ്ങള്‍ എനികുന്ടരുന്നു. മുന്‍പ് തീരെ കുഞ്ഞുതയിരുന്നപോള് ഇതുപോലെ ഭക്ഷണം ശേഖരിച്ചു വയ്കുന്ന ഒരു രീതി ഞാന്‍ പിന്തുടര്നിരുന്നു. രാവിലെ കഴിക്കാന്‍ തരുന്ന ഇടളിയും മറ്റുമായിരുന്നു പ്രധാനമായും ഇതിനായി എടുത്തിരുന്നത്. പിന്നീട് ദിവസങ്ങള്‍ക് ശേഷം തുണികള്‍ വെക്കുന്ന ഷെല്‍ഫില്‍ നിന്നും ഉറുംമ്ബരിച്ച ഇഡലി അമ്മ എടുത്തു കളയുന്നത് കാണാം. ഇതേപോലെ ടോര്‍ച്ചിന്റെ ബാറ്റെറി തെങ്ങിച്ചുവട്ടിലും സൂക്ഷിച്ചു വെച്ചിടുല്ലതായി ഓര്‍മയിലുണ്ട്. അന്ന് അച്ഛന്റെ കയ്യില്‍ നിന്നും കിട്ടിയ തല്ലിന്റെ ചൂടില്‍ ആ വക പരീക്ഷണങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചു.
അങ്ങനെ ഈ ഡയറിയും ഞാന്‍ സൂക്ഷിച്ചു വച്ചു.
പിന്നീട് ഞങ്ങള്‍ പഴയ വീടുമാറി പുതിയവീട്ടിലെക്ക് വന്നു. ഡയറി യുടെ കാര്യം തന്നെ മറന്നു. വര്ഷങ്ങള്ക് ശേഷം ഒരുദിവസം എന്റെ പഴയ ബാഗില്‍ നിന്നും ആ ഡയറി വീണ്ടും കിട്ടി. അന്നാദ്യമായി ഞാന്‍ അത് മരിച്ചു നോക്കി.., അതില്‍ നിറയെ അമ്മ എഴുതിയ ചെറുകഥകളും കവിതകളും കുറിപ്പുകളും ആയിരുന്നു..
അമ്മ എഴുതുമെന്നു മുത്തശ്ശന് പറഞ്ഞു കേട്ടിടുന്ടെന്കിലും ആധ്യമയിട്ടയിരുന്നു അതെല്ലാം വായികുന്നത്. ഇത്രയും നന്നായി എഴുതിയിരുന്ന അമ്മ പക്ഷെ ഇപ്പോള്‍ ഒരു നോവല്‍ പോലും വായിക്കുന്നതു കാണാറില്ല. ഞങ്ങളെ വളര്‍ത്തുന്നത്തിന്റെ തിരക്കിലും ജോലിയുടെ ഭാരം ഏറിയതിനാലും അക്ഷരങ്ങളോടുള്ള കൂട്ട് അമ്മ എന്നനെക്കുമായി ഉപേക്ഷിച്ചതാവനം. അമ്മയെ ഓര്‍ത്തു മനസ്സ് ഏറ്റവും കൂടുതല്‍ വേദനിച്ച നിമിഷമായിരുന്നു അത്. സ്വന്തം കുടുംബത്തിനുവേണ്ടി ഒരു അമ്മയക്ക് ചെയ്യേണ്ടി വരുന്ന ത്യാഗങ്ങള്‍.. തന്റെ സര്‍ഗവാസനകള്‍ ഉപേക്ഷിച്ചു വെറുമൊരു വീട്ടമ്മയായി ജീവിക്കുക . അമ്മക്കത്തു വല്ലാത്തൊരു ആഗ്നിപരീക്ഷ ആയിരുന്നിരിക്കണം . ഇങ്ങനെ ഒരമ്മയുടെ മകളായി പിറന്നതില്‍ ഹൃദയം നിറഞ്ഞു ഞാന്‍ സന്തോഷിക്കുന്നു അഭിമാനിക്കുന്നു...
ആ ചുവന്ന ഡയറിയില്‍ നിന്നും കണ്ടെടുത്ത ഒരു കവിത ചുവടെ ചെര്കുന്നു..
.jpg)
സൂര്യഗ്രഹണം
സൂര്യ! പുന്ചിരിതൂകും നിന് മുഖം കണ്ടുണരുമീ
പ്രപഞ്ചമറിഞീല! നിന് പ്രകാശ പുംഗത്തെ
ഇന്നലെ തിങ്കല്ത്തിരശീല നീക്കി നീ
പാളിനോക്കവേ , കണ്ടുനിന്‍ വിരലിനായ്
അപൂര്‍വ ദീപ്തമായൊരു വജ്രത്തിന് തിളക്കം.
മോതിരതിന് കാന്തി വെളിവാക്കുവാനാകാം
അമ്പിളിപ്പെണ്ണിന് നിഴലില്‍ ഒളിക്കുവാന്‍ ശ്രമിക്കയോ
എത്ര നീ നിഴലിലെക്കൊളിഞ്ഞുവോ, അത്ര ദീപ്തമായ്
വിഹായിസ്സില്‍ നിന് തെജോവലയവും
പ്രപഞ്ചനാഥന് ഞാനെന്നതാം ഒരു സത്യമോ
പ്രപഞ്ചദീപം ഞാനെന്നൊരു മാത്ര ഓര്‍പ്പിക്കയോ
രാവിനെപ്പേടിക്കുമീ ജീവിഗണം ചകിതരായ്,
സ്തബ്ധരായ്, സ്വയം മറന്നുഴറി നിന്നീടവേ
'പെടിയെന്തിനി'തുമോരോളിഞ്ഞു കളിയല്ലിയെന്നാ-
ര്ത്തചിരിയോടെ നിന് മുഖം കാണ്‍കെ കാണ്‍കെ
അറിയുന്ന ഞങ്ങള്‍ തമസ്സാറ്റിടും ചൈതന്യത്തെ
അറിവിന് നിറവിലീ മനസ്സും തെജോമയം.
ഇപ്പോള്‍ അമ്മയെ വീണ്ടും എഴുത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. ....,. ഒരു ബ്ലോഗ് തുടങ്ങി കൊടുത്താല്‍ അതില്‍ എഴുതാം എന്ന് വാക്ക് തന്നിട്ടുണ്ട് അമ്മ.!